പി.ജി. പഠനത്തോടൊപ്പം, ബസിലെ കണ്ടക്ടർ പണിയിലും താരമായി അനന്ത ലക്ഷ്മി. കൊടുങ്ങല്ലൂർ ഗുരുവായൂർ റുട്ടിലോടുന്ന രാമ പ്രിയ ബസിലാണ് കണ്ടക്ടർ ജോലിയുമായി എംകോം വിദ്യാർത്ഥിനി അനന്ത ലക്ഷ്മി താരമായി മാറുന്നത്. ലോകമലേശ്വരം തൈപറമ്പത്ത് ഷൈൻ നഗരസഭ കൗൺസിലർ ധന്യഷൈനിന്റെയും. മൂത്ത മകളാണ് അനന്ത ലക്ഷ്മി. ചെറുപ്പം മുതൽ അനന്ത ലക്ഷ്മിക്ക് ബസുകളോട് വലിയ പ്രണയമായിരുന്നു. തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടയെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ആദ്യം ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്. ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ടും ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറി. പിതാവ് ഷൈൻ ഓടിക്കുന്ന ബസിലാണ് കണ്ടക്ടർ ആയി ജോലി ചെയ്യുന്നത്. പഠിത്തത്തിൽ മിടുക്കിയായ അനന്ത ലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി കൊണ്ട് പോകുന്നത്. ഡ്രൈവർ ലൈസർസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്ത ലക്ഷ്മിയുടെ ആഗ്രഹം. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്. സ്വന്തം കാലിൽ നിന്ന് അവളുടെ കാര്യങ്ങളെല്ലാം അനന്ത ലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു. ഷൈന്റെ ഉടമസ്ഥതയിലുള്ള ബസാണ് രാമ പ്രിയ.
പി.ജി. പഠനത്തോടൊപ്പം ബസ് കണ്ടക്ടർ പണിയിലും താരമായി അനന്ത ലക്ഷ്മി.
