കൊടുങ്ങല്ലൂർ നഗരസഭയിൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി കരിദിനം ആചരിച്ചു.
പ്രതിഷേധത്തിൻ്റെ ഭാഗമായി ബി.ജെ.പി കൗൺസിലർമാർ നഗരത്തിൽ വായ് മൂടിക്കെട്ടി പ്രകടനം നടത്തുകയും, നഗരസഭാ ചെയർപേഴ്സൻ്റെ കോലം കത്തിക്കുകയും ചെയ്തു.
നഗരസഭയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭരണപക്ഷ കൗൺസിലർമാർ രാഷ്ട്രീയ വിഷയങ്ങൾ പങ്ക് വെക്കുകയും, പ്രതിപക്ഷ കൗൺസിലർരണം ഡിലീറ്റ് ചെയ്യുകയും, അവർക്ക് അഭിപ്രായം പറയാനാകാത്ത വിധത്തിൽ ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി മാറ്റുകയും ചെയ്തിരുന്നു.
ഈ നടപടിയിലും, ഭരണപക്ഷത്തിൻ്റെ ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചാണ് ബി.ജെ.പി കൗൺസിലർമാർ സമരം നടത്തിയത്.
പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, പ്രതിപക്ഷ ഉപനേതാവ് രശ്മി ബാബു, കെ.എസ് ശിവറാം, ശാലിനി വെങ്കിടേഷ്, വിനീത ടിങ്കു
എന്നിവർ നേതൃത്വം നൽകി.
പ്രതിപക്ഷത്തിൻ്റെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി കരിദിനം ആചരിച്ചു
