നവ കേരള സദസ്സിന്റെ സംഘാടനത്തിനു വേണ്ടി പൊളിച്ചു നീക്കിയ അസ്മാബി കോളേജിന്റെ ചുറ്റുമതിൽ പുന: സ്ഥാപിച്ചില്ല മനുഷ്യമതിലൊരുക്കി കോൺഗ്രസ് പ്രതിഷേധം
എം ഇ എസ് അസ്മാബി കോളേജിന്റെ ചുറ്റുമതിൽ പുന: സ്ഥാപിക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെയും, പിണറായി സർക്കാരിൻ്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രീനാരായണപുരം മണ്ഡലം കമ്മിറ്റിയും, കെ എസ് യു അസ്മാബി കോളേജ് യൂണിറ്റും ചേർന്നാണ് മനുഷ്യമതിൽ ഒരുക്കിയത് . ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എച്ച് മഹേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് പ്രൊഫ.കെ.എ . സിറാജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എം. കുഞ്ഞു മൊയ്ദീൻ, സി.എം.മൊയ്തു, പി.;കെ.അബ്ദുൽ റഹ്മാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ. അശോകൻ, സി.ബി. ജയലക്ഷ്മി ടീച്ചർ, സുബ്രഹ്മണ്യൻ പോണത്ത് , വി.സി. കാർത്തികേയൻ , മണിമോഹൻ, സലാം കുഴുപ്പുള്ളി, ബീരാൻ കണ്ണെഴുത്ത്, പി.ഡി. വിജയൻ, അഹമ്മദ് ഷഹീൻ, അക്മൽ ഷാ തുടങ്ങിയവർ പ്രസംഗിച്ചു.
പി.ജി.. അനിൽകുമാർ, പി.എ.ഷാജി, ഗോപിനാഥ് വലിയപറമ്പിൽ,കെ.എ.ഹൈദ്രോസ്, സുനിൽ ചാണാടി, ഉണ്ണിക്കുട്ടൻ കൊട്ടേക്കാട്ട്, ഹാരിസ് കറപ്പം വീട്ടിൽ, അബ്ദുൽ ഗഫൂർ അറക്കൽ, ഗണേശൻ പടിയത്ത്, വി.എസ്. അബ്ദുൽറഹിമാൻ, പി.ബി. നിഷാഫ് സുനിൽ കുമാർ അല്ലപറമ്പിൽ, അബ്ദുൾ നാസർ പീടികപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് പ്രതിഷേധം
