നവകേരളസദസ്സിന്റെ പേരിൽ നടത്തുന്ന ധൂർത്തിനെതിരേ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി മതിലകം ,പെരിഞ്ഞനം ,ശ്രീനാരായണപുരം എന്നീ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മതിലകംപള്ളി വളവിൽ നിന്നാരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുൻപിൽ പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡണ്ടുമാരായ ടി എസ് ശശി, സുധാകരൻ മണപ്പാട്ട്, പ്രൊഫ കെ എ സിറാജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പോലീസ് സ്റ്റേഷൻ മാർച്ച് ഡി സി സി ജനറൽ സെക്രട്ടറി സി എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സുനിൽ പി മേനോൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ഷീല വിശ്വംഭരൻ,ഷിബു വർഗ്ഗീസ്,ഒ എ ജെൻട്രിൻ ,ജയലക്ഷമി ടീച്ചർ, കെ ആർ അശോകൻ,കെ.വി ചന്ദ്രൻ, കെ കെ കുട്ടൻ,സി കെ മജീദ് എന്നിവർ സംസാരിച്ചു. സി പി അനിൽ,ഇ എസ് നിയാസ് , സലാം കുഴുപ്പുള്ളി,കെ എ ഹൈദ്രോസ്,ഒ എ ഷെരീഫ ,പി എ റാഫി,ദിനേഷ്,കിറ്റോ എന്നിവർ നേതൃത്വം നൽകി .
കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
