കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ്, കെ.എസ് യു പ്രവർത്തകർക്കെതിരെ അകാരണമായി കേസ്സെടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന പോലീസ്, ഡിവൈഎഫ് ഐ നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ആവേശ തിമിർപ്പിൽ ബാരിക്കേഡ് തള്ളി നീക്കാൻ പ്രവർത്തകർ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി., തുടർന്ന് നടന്ന മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, എറിയാട് ബ്ലോക്ക് പ്രസിഡൻ്റ് സി.എം.മൊയ്തു, പി.എസ്.മുജീബ് റഹ്മാൻ, പി.എ.മനാഫ്, പി.കെ.മുഹമ്മദ്, ടി.എം.കുഞ്ഞുമൊയ്തീൻ, വി.എം.ജോണി, എം.പി.സോണി ,അയ്യൂബ് കരൂപ്പടന്ന, ഇ.എസ് മുഹമ്മദ് സഗീർ, കെ.എം.സാദത്ത്, ജോസഫ് ദേവസി, നിഷാഫ് കുര്യാപ്പിളളി, കെ.പി.സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു
കോൺഗ്രസ് കൊടുങ്ങല്ലൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
