കൊടുങ്ങല്ലൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ഡി.വെ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജു വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
തൃശൂർ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി രജനീഷാണ്
എടവിലങ്ങ് കരിച്ചാക്കുളത്ത് വീട്ടിൽ ജോബ്, പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ കല്ലാടൻ ഗിരീഷ്, വെമ്പല്ലൂർ പള്ളിപ്പാട്ട് വീട്ടിൽ സേവ്യർ എന്ന അച്ചായൻ,
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റായിരുന്ന എ.ആർ ശ്രീകുമാർ, നേതാക്കളായ ലോകമലേശ്വരം കളരിക്കൽ വീട്ടിൽ മനോജ്, വെമ്പല്ലൂർ കൈപ്പോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നീ ആറ് പ്രതികളെയും വെറുതെ വിട്ടത്.
കേസിലെ രണ്ടാം പ്രതി മിഥുൻ സംഭവസമയത്ത് മൈനറായിയിരുന്നതിനാൽ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടന്നു വരികയാണ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി വിധി പറഞ്ഞത്.