കൊടുങ്ങല്ലൂരിലെ ഡി.വെ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജു വധക്കേസിൽ വെള്ളിയാഴ്ച കോടതി വിധി പറയും.
തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രജനീഷാണ് വിധിപറയുക.
ഡി.വൈ. എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റും വിവിധോദ്ദേശ സഹകരണ സംഘം ജീവനക്കാരനുമായിരുന്ന ലോകമലേശ്വരം കാരേക്കാട്ട് ഉണ്ണികൃഷ്ണന്റെ മകൻ ബിജു 2008 ജൂൺ 30 നാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ രണ്ടിനായിരുന്നു മരണം. സഹകരണ ബാങ്കിലെ കുറി പിരിവിനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
എടവിലങ്ങ് കരിച്ചാക്കുളത്ത് വീട്ടിൽ ജോബ്, പ്രായപൂർ ത്തിയാകാത്ത ഒരാൾ, പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ കല്ലാടൻ ഗിരീഷ്, വെമ്പല്ലൂർ പള്ളി പ്പാട്ട് വീട്ടിൽ സേവ്യർ എന്ന അച്ചായൻ എന്നിവർ കൃത്യത്തിൽ നേരി ട്ട് പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവ സമയത്ത്
മൈനറായിരുന്ന രണ്ടാം പ്രതി മിഥുനിൻ്റെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടന്നു വരികയാണ്.
ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റായിരുന്ന എ.ആർ
ശ്രീകുമാർ, നേതാക്കളായ ലോകമലേശ്വരം കളരിക്കൽ വീട്ടിൽ മനോജ്, വെമ്പല്ലൂർ കൈപ്പോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കേസ്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 38 സാക്ഷികളെയും 75 രേഖകളും ഹാജരാക്കി. പ്രതിഭാഗത്തു നിന്നും നാല് സാക്ഷികളെ വിസ്തരിച്ചു. ഒരു വർഷവും ആറ് മാസവും വിചാരണ നീണ്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഭിഷേക് ബി. പിള്ള, അഖിൽ മറ്റത്ത്, വൈ.എസ്. അർജുൻ എന്നിവർ ഹാജരായി.
കെ.യു. ബിജു വധക്കേസിൽ വെള്ളിയാഴ്ച കോടതി വിധി പറയും
