നോർത്ത് പറവൂർ വടക്കേക്കര മാച്ചാംതുരുത്ത് പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകരമായ നരഹത്യശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ അസഭ്യം പറച്ചിൽ, ഗൂഡാലോചന, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിൻ്റെ നേതൃത്വത്തിൽ എഎസ്ഐ പി.എസ് സുനിൽ, സീനിയർ സിപിഒ കെ .പി പ്രവീൺ, സിപിഒമാരായ ബിജിൽ, സനിൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
