കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു.
കാര സെൻ്ററിന് കിഴക്കുവശം പ്രവർത്തിക്കുന്ന ഹോട്ടൽ മച്ചാൻസിൽ നിന്നും ഭക്ഷണം കഴിച്ച
കാര സുനാമി കോളനി സ്വദേശി കോഴിപ്പറമ്പിൽ ജിത്ത്, വിനു,
കൂളിമുട്ടം മഴുവഞ്ചേരിപ്പറമ്പിൽ ഇബ്രാഹിം, ഭാര്യ അഫിദ, മകൾ ഫാത്തിമ ഹംദ, ഇബ്രാഹിമിൻ്റെ സഹോദരൻ മുഹമ്മദ് ഹാഷിം, എടവിലങ്ങ് കൊല്ലംപറമ്പിൽ അനിൽ, മകൾ ലിന്യ, ലിന്യയുടെ ഭർതൃമാതാവ്
എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഭക്ഷ്യവിഷബാധയേറ്റവരെ എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതു പ്രവർത്തകരും സന്ദർശിച്ചു.
ഹോട്ടലിനെതിരെ പരാതിയുയർന്നുവെങ്കിലും ആരോഗ്യ വകുപ്പ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്.
കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു.
