എടവിലങ്ങിലെ കാരയിൽ ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഹോട്ടലിൻ്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കി.
കാര സെൻ്റിന് കിഴക്കുവശം പ്രവർത്തിക്കുന്ന മച്ചാൻസ് റെസ്റ്റോറൻ്റാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അടപ്പിച്ചത്.
തദ്ദേശ സ്വയം ഭരണവകുപ്പ് ഇൻ്റേണൽ വിജിലൻസ് ഓഫീസർ മിജോയ് മൈക്കിളിൻ്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ പരിശോധന നടത്തുകയും, ഹോട്ടലുടമക്ക് നോട്ടീസ് നൽകുകയും ചെയ്തു.
എടവിലങ്ങ് പഞ്ചായത്ത്
അസിസ്റ്റൻ്റ് സെക്രട്ടറി കെ. മിനി, മെഡിക്കൽ ഓഫീസർ ജയചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ആർ. ബിന്ദു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ വി.എൻ നവീൻ, സി.എക്സ് ഡെന്നി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച പതിമൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
സംഭവത്തിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടിയുണ്ടായത്.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അധികൃതർ പരിശോധന നടത്തിയത്.
എടവിലങ്ങിലെ കാരയിൽ ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഹോട്ടലിൻ്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കി.
