മുക്കുപണ്ടം തട്ടിപ്പ്: പ്രതി പിടിയിൽ
ബഷീർ
കയ്പമംഗലം: എടത്തിരുത്തി കിസാൻ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാകില്ലത്ത് ബഷീർ (49) ആണ് പിടിയിലായത്. പല തവണയായി 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയതെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ ഈയിടെ നടന്ന ഓഡിറ്റിൽ കുടിശിക കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾ പണയപ്പെടുത്തിയ ആഭരണങ്ങൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബാങ്ക് അധികൃതർ കയ്പമംഗലം പോലീസിൽ നൽകിയ പരാതിയിലാണ് ബഷീർ പിടിയിലായത്. കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ എം, എസ്.ഐ. മാരായ സൂരജ്, ബിജു തുടങ്ങിയവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റെവിടെയെങ്കിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
