പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എടവിലങ്ങ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റിന്റെ മാനസിക പീഡനം മൂലം ഐ സി ഡി എസ് സൂപ്പർവൈസർ മരണപ്പെട്ടത് പോലീസ് അന്വേഷിക്കുക, ഐ സി ഡി എസ് സൂപ്പർവൈസറുടെ മരണത്തിന് കാരണക്കാരിയായ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ച് വകുപ്പുതല അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കുഞ്ഞയിനി പെട്രോൾ പമ്പ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് പരിസരത്ത് വച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബി ജെ പി ജില്ല സെൽ കോഡിനേറ്റർ പി എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ എടവിലങ്ങ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എ ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, പഞ്ചായത്തംഗങ്ങളായ സുബി പ്രമോദ്, സുരഭി, ആശാലത സജീവൻ, സന്തോഷ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ബിബിൻ പിങ്ങിയത്ത് പടി, രാകേഷ് അറക്കൽ, ശരത് മുല്ലശ്ശേരി, സുരേന്ദ്രൻ പുന്നക്കുഴി, ഗിരീഷ് കൈതക്കാട്ട് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മാർച്ച് നടത്തി

