Kodungallur

കോഴിക്കല്ല് മൂടൽ ഏപ്രിൽ 4 ന്

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കല്ല് മൂടൽ ഏപ്രിൽ 4 ന്. മീനമാസത്തിലെ തിരുവോണനാളായ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ചടങ്ങുകൾ നടക്കുക. പണ്ട് കോഴികളെ ബലി സമർപ്പിച്ചിരുന്ന വടക്കെ നടയിലെ വലിയ ദീപസ്തംഭ ത്തിനു മുമ്പിലുള്ള വൃത്താകൃതിയിലുള്ള രണ്ടു കല്ലുകൾ വടക്കേടത്ത് വീട്ടിലെ അവകാശികൾ കുഴിച്ചു മൂടും.പിന്നീട് തച്ചോളി തറവാട്ടുകാർ കല്ലുകൾ മൂടിയ മൺതിട്ടക്കു മുകളിൽ ചെമ്പട്ടു വിരിച്ച് കോഴികളെ സമർപ്പിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും. ദേവി – ദാരികയുദ്ധം തുടങ്ങിയതിനെ അനുസ്മരിച്ചു കൊണ്ടുള്ള കോഴിക്കല്ല് മൂടൽ കഴിഞ്ഞാൽ കാവിലേക്ക് കോമരങ്ങളുടേയും ഭക്തരുടേയും പ്രവാഹമാരംഭിക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!