ശ്രീകുരുംബക്കാവിലെ അവകാശത്തറകളിൽ കോമരങ്ങളും ഭക്തരും നിറഞ്ഞു. ചെമ്പട്ടണിഞ്ഞ് ഉറഞ്ഞുതുള്ളി ശ്രീകുരുംബക്കാവിലേക്ക് ഇരമ്പിക്കയറുന്ന കോമരക്കൂട്ടങ്ങൾ ഇന്ന് രേവതി വിളക്ക് ദർശിക്കും. ദേവി – ദാരികനുമായി ഘോരയുദ്ധത്തിലേർപ്പെട്ടത് രേവതി നാളിലാണെന്നാണ് വിശ്വാസം. ഇതേ ദിവസം തന്നെയാണ് ദാരികനിഗ്രഹവും നടന്നത്.ദേവിയുടെ വിജയം വിളംബരം ചെയ്ത് വൈകീട്ട് അസംഖ്യം ദീപങ്ങൾ തെളിയിക്കും. തുടർന്ന് ക്ഷേത്ര പരിസരത്ത് തമ്പടിക്കുന്ന ഭക്തർ ചൊവ്വാഴ്ച നടക്കുന്ന അശ്വതികാവുതീണ്ടലിൽ പങ്കെടുത്താണ് മടങ്ങുക.
ശ്രീകുരുംബക്കാവിലെ അവകാശത്തറകളിൽ കോമരങ്ങളും ഭക്തരും നിറഞ്ഞു.

