കൊടുങ്ങല്ലൂർ -ഇരിഞ്ഞാലക്കുട – തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ സമരം. ഇന്ന് രാവിലെ 9 മണിയുടെ തുടങ്ങിയ സമരം തുടരുകയാണ്. ഇരിഞ്ഞാലക്കുട മുതൽ മാപ്രാണം വരെ നിലവിൽ വൺവേ ആയാണ് ബസ്സുകൾ ഓടുന്നത്, എന്നാൽ വൺവേയിലൂടെ എതിരെ വരുന്ന മറ്റ് വാഹനങ്ങൾ കാരണം സമയക്രമം പാലിക്കാൻ കഴിയുന്നില്ല എന്നാരോപിച്ചാണ് സമരം. തൊഴിലാളികളെ ഇതുവരെയും അധികൃതർ ചർച്ചക്ക് വിളിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സമരം മൂലം യാത്രക്കാർ പെരുവഴിയിലായ അവസ്ഥയിലാണ്
കൊടുങ്ങല്ലൂർ -ഇരിഞ്ഞാലക്കുട – തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ സമരം.
