ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി അങ്കം കടുക്കും. കൊടുങ്ങല്ലൂർ നഗരസഭയുടെ ചേരമാൻ മസ്ജിദ് വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥികളായി. എൽ ഡി എഫിനും യുഡിഎഫിനും പരുഷ കേസരികൾ സ്ഥാനാർത്ഥികളായപ്പോൾ ബി ജെ പി വനിതയെയാണ് സ്ഥാനാർത്ഥിയാക്കിയത്. യുഡിഎഫിന്റെയും എൽ ഡി എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും സാമ്യമുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി പി യു സുരേഷ് കുമാറും, എൽ ഡി എഫ് സ്ഥാനാർത്ഥി ജി എസ് സുരേഷുമാണ്. യുഡിഎഫ് സ്ഥാനാർത്ഥി മസ്ജിദ് വാർഡിൽ ഒരിക്കൽ മത്സരിച്ച് ബി ജെ പി സ്ഥാനാർത്ഥി ടി ഡി വെങ്കിടേശ്വരനോട് 46 വോട്ടുകൾക്ക് പരാജയം രുചിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി കഴിഞ്ഞ തവണ കാരൂർ വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ച് നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായിരുന്നു. ആദ്യമായിട്ടാണ് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ റാണി മത്സര ഗോദയിലേക്കിറങ്ങുന്നത്. ബി ജെ പി യുടെ റ്റി ഡി വെങ്കിടേശ്വരൻ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെങ്കിടേശ്വരന്റെ 210 വോട്ടിന്റെ ഭൂരിപക്ഷം തന്നെയാണ് ഗീത റാണിക്കും അനായാസ വിജയം ലഭിക്കുമെന്ന പ്രതീക്ഷക്കാധാരം.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി
