Kodungallur

പൈതൃക നഗരത്തിലൂടെ വോട്ട് തേടി പ്രൊഫ. സി  രവീന്ദ്രനാഥ്


കൊടുങ്ങല്ലൂർ: പൈതൃകമുറങ്ങുന്ന മുസിരിസ് പട്ടണമായ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു വ്യാഴാഴ്ച ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ. കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. നൂറ്റാണ്ടുകളുടെ കഥ പറയുന്ന കോട്ടപ്പുറം ചന്തയിലൂടെ പാർട്ടി പ്രവർത്തകർക്കൊപ്പം നടന്ന് സന്ദർശിച്ച അദ്ദേഹം കച്ചവടക്കാരെയും നാട്ടുകാരെയും നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു.

രാവിലെ എട്ടോടെ കോട്ടപ്പുറം രൂപത ബിഷപ്പ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ അരമനയിൽ സന്ദർശിച്ചായിരുന്നു വ്യാഴാഴ്ചത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ബിഷപ്പിനോട്  അനുഗ്രഹം തേടിയ അദ്ദേഹം വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. തൻ്റെ വോട്ട് ചാലക്കുടി മണ്ഡലത്തിൽ അല്ലെന്നും എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നുവെന്നും അറിയിച്ചു.

കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളേജും മാള ഗവ. ഐ.ടി.ഐയും സന്ദർശിച്ച പ്രൊഫ. സി. രവീന്ദ്രനാഥിനെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വിദ്യാർത്ഥികൾ സ്വീകരിച്ചത്. നിരവധി യുവ വോട്ടർമാരായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കാത്തുനിന്നിരുന്നത്. അധ്യാപകരെ സന്ദർശിച്ച ശേഷം  ആശയംവിനിമയം നടത്താനും അദ്ദേഹം മറന്നില്ല. വരാനിരിക്കുന്ന  തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികൾക്ക്  അവബോധം നൽകി. കാഴ്ച്ചപരിമിതിയെ അതിജീവിച്ച് പഠിച്ച് ജീവിത വിജയം കൈവരിച്ച  കെ.കെ.ടി.എം കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ ജി. ഹരികൃഷ്ണനെ അനുമോദിച്ചു.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി,  ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കോതപ്പറമ്പ് സെന്റ് തോമസ് പള്ളി, കോടതി സമുച്ചയം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ, മിനി  സിവിൽ സ്റ്റേഷൻ, കോപ്പറേറ്റീവ് കോളേജ്, ഗവ. ഗേൾസ് എച്ച്.എസ്.എസ്, കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ സെക്ഷൻ ഓഫീസ്, പുല്ലൂറ്റ് സെന്റ് അഗസ്റ്റിൻ കോൺവെൻറ്, പുല്ലൂറ്റ് തെക്കുംപുറം ഹദ്ദാദ് ജുമാ മസ്ജിദ്, ചാപ്പറ ജംഗ്ഷൻ, മാള കുറുവിലശേരി എം.ഇ.ടി.എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോട്ടക്കൽ സെൻ്റ് തെരേസാസ് പള്ളി, അന്നമനട ടൗൺ LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് , അന്നമനട ,കുഴൂര്, പൊയ്യ പഞ്ചായത്ത് ബൂത്ത് യോഗങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

വി.ആർ സുനിൽകുമാർ എം.എൽ.എ,  കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ ടി.കെ ഗീത, സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഡേവിസ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി ജോസ് കുരിശിങ്കൽ, സി.പി.ഐ.എം മാള ഏരിയ സെക്രട്ടറി ടി.കെ സന്തോഷ്‌, സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹി വിപിൻ ചന്ദ്രൻ, കെ.വി. വസന്തകുമാർ എൽ.ഡി.എഫ്. മണ്ഡലം കൺവീനർ , പി.എ. ജോൺസൺ , സിവി. ഉണ്ണികൃഷ്ണൻ, മുസ്താഖലി   തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ:

1) എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി കോട്ടപ്പുറം മാർക്കറ്റ് സന്ദർശിച്ചപ്പോൾ

2) എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് സന്ദർശിച്ചപ്പോൾ

3) എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ടൗണിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ

4) എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി പുല്ലൂറ്റ് സെന്റ് അഗസ്റ്റീൻ കോൺവെന്റ് സന്ദർശിച്ചപ്പോൾ

5) കാഴ്ച്ചപരിമിതിയെ അതിജീവിച്ച് പഠിച്ച് ജീവിത വിജയം കൈവരിച്ച കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ ഹരികൃഷ്ണനൊപ്പം എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!