Kodungallur

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; കണക്കുകൂട്ടലുമായി മുന്നണികൾ.

മികച്ച പോളിങ് ശതമാനമാണ് ഇത്തവണയും ഉണ്ടായതെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. കൊടുങ്ങല്ലൂർ നഗരസഭയിൽ ഇത്തവണ 77.41% പോളിംഗ് ഉണ്ടായി. ഇന്ത്യയിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റിനെ ബാലറ്റിലൂടെ നിയമ സഭയിലേക്ക് തെരെഞ്ഞടുത്ത് ചരിത്രം സൃഷ്ടിച്ച മണ്ഡലത്തിന്റെ സിരാകേന്ദ്രമാണ് കൊടുങ്ങല്ലൂർ . 1979ലാണ് പിറവി. അന്നുമുതൽ ഇടത് പക്ഷത്തോടൊപ്പമാണ്.ഭരണത്തുടർച്ച ഉണ്ടാകുമെന്നു തന്നെയാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
കഴിഞ്ഞ നഗരസഭാ കൗൺസിലിൽ 22 സീറ്റുകൾ നേടിയാണ് എൽഡിഎഫ് നഗരസഭാ ഭരണം നിലനിർത്തിയത്. യുഡിഎഫ് ഒരു സീറ്റുമാത്രം നേടിയപ്പോൾ ബിജെപി 21 സീറ്റുകളിൽ വിജയിച്ചു. 2005 ഇടതുപക്ഷവും എതിർപക്ഷവും (യു.ഡി.എഫ് -9, ബി.ജെ.പി -4) 13 വീതം നേടി..  സ്വതന്ത്രനായി വിജയിച്ച സി.പി.എംക്കാരനായ പി.എച്ച്.അബ്ദുൽ റഷീദിന്റെ പിന്തുണയോടെ എൽ.ഡി.എഫ്. ഭരണം നിലനിർത്തി.2010ൽ മേത്തല പഞ്ചായത്തിനെ നഗരസഭയോട് ചേർത്ത ആകെ 44 സീറ്റിൽ ഇടത് നില 27 ലേക്ക് ഉയർന്നു.11 നേടി കോൺഗ്രസും, ആറ് സീറ്റോടെ ബി.ജെ.പി.യും നില മെച്ചപ്പെടുത്തി. പിന്നീട് 2015ൽ ബി.ജെ.പി 16 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷി സ്ഥാനവും പ്രതിപക്ഷ നേതൃത്വവും കൈയടക്കുന്നതാണ് കണ്ടത്. ഇതോക്കെയാണെങ്കിലും 24 സീറ്റുമായി ഭരണം കൈപ്പിടിയിൽ ഒതുക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു.2020 ൽ എൽ ഡി എഫ്  22 സീറ്റും ബിജെപി 21 സീറ്റും യുഡിഫ് ഒരു സീറ്റുമായി.ഒറ്റ സീറ്റിന്റെ ബലത്തിൽ എൽ.ഡി.എഫ്. ഭരണം നിലനിർത്തി.ഇത്തവണ കേന്ദ്ര, കേരള സർക്കാരുകളുടെ വിവിധ പുരസ്കാരങ്ങളുടെ പിൻബലത്തിൽ വികസന തുടർച്ചക്കും സമാധാനത്തിനുമാണ് എൽ.ഡി.എഫ് വോട്ട് ചോദിച്ചത് .സമഗ്ര വികസന പത്രികയും അവർ പുറത്തിറക്കി.46-അംഗ നഗരസഭയിൽ26 മുതൽ 30 സീറ്റുകൾ വരെ  നേടുമെന്നാണ് എൽ ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. ഇത്തവണയും ഭരണത്തിലെത്താൻ സാധിക്കുമെന്നും അവർ കരുതുന്നു..അതെ സമയം  വികസന മുരടിപ്പ് ആരോപിച്ചും വികസന രേഖ പ്രഖ്യാപിച്ചുമാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിട്ടത്.   തുടർച്ചയായി ഭരിച്ച എൽഡിഎഫിന്റെ ഭരണപരാജയങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചതായും അത് നേട്ടമുണ്ടാക്കുമെന്നും 46-അംഗ നഗരസഭയിൽ 28 സീറ്റുകൾ നേടുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നുത് .യുഡിഎഫ്  5 സീറ്റിൽ കൂടുതൽ പിടിക്കുമെന്നും നില മെച്ചപ്പെടുത്തുമെന്നും  നേതാക്കൾ അഭിപ്രായപ്പെടുന്നു .ആർക്കും ഭൂരിപക്ഷം ഇല്ലാതെ നഗരം ആര് ഭരിക്കണം എന്ന ആശയും യു ഡി എഫിനുണ്ട് .കൊടുങ്ങല്ലൂർ നഗരസഭയിൽ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് മൂന്നു മുന്നണികളുടെയും പ്രതീക്ഷ.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!