കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴി നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ MDMA യുമായി ഒരാളെ തൃശ്ശൂർ റൂറൽ DANSAF ടീമും കയ്പമംഗലം പോലീസും ചേർന്ന് പിടികൂടി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവ്നീത് ശർമ്മ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്നായ 7 ഗ്രാമോളം MDMA സഹിതം
പ്രതിയെ പിടികൂടിയത്.
കയ്പമംഗലം കൂരികുഴി .പുഴങ്കരയില്ലത്ത്
മുപ്പത്തിനാലു വയസ്സുള്ള
അബു താഹിർ,
എന്നയാളെയാണ്
തൃശ്ശൂർ റൂറൽ DCB DySP N.മുരളീധരൻ, കൊടുങ്ങല്ലൂർ DySP സന്തോഷ് കുമാർ.M എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് സ്റ്റേഷൻ ISHO ഷാജഹാൻ, S I മുഹമ്മദ് സിയാദ്, തൃശ്ശൂർ റൂറൽ DANSAF S I പ്രദീപ് C.R, SCPO മാരായ ലിജു ഇയ്യാനി, മാനുവൽ M.V, സോണി സേവിയർ, CPO നിഷാന്ത്, കയ്പമംഗലം പോലീസ് സ്റ്റേഷൻ WCPO പ്രിയ, SCPO ഗിരീഷ്, CPO ധനേഷ് എന്നിവർ ചേർന്നൂ പിടികൂടിയത്.
പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതി തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്. അന്വേഷണത്തിൽ പ്രതി, ബാംഗ്ലൂർ നിന്നുമുള്ള സുഹൃത്തുക്കൾ വഴി, മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നത് എന്ന് അറിവായിട്ടുണ്ട്. പ്രതി മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
കൈപ്പമംഗലത്ത് അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട
