കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ എക്സൈസ് സംഘം നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാൾ വലയിലായത്. കയ്പമംഗലം പന്ത്രണ്ട് കിഴക്ക് ഭാഗം കുമ്പളത്ത് പറമ്പിൽ ഗോകുൽ (27) ആണ് പിടിയിലായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ചെറിയ ഡബ്ബകളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിയ നിലയിലായിരുന്നു ഹാശിഷ് ഓയിൽ. ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് നൽകലാണ് ഇയാളുടെ പരിപാടിയെന്നും എക്സൈസ് പറഞ്ഞു. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് പിടികൂടിയിട്ടുണ്ട്. കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ്, പി.ആർ. സുനിൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ് ടി, കെ.എം. സിജാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എം. തസ്‌നിം, വിൽസൺ കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്
മാസ് മീഡിയ
https://chat.whatsapp.com/FF8gh3fUZooKPuAjHh9h34
കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
