പുല്ലൂറ്റ്, കെ. കെ. ടി. എം. ഗവ. കോളേജിലെ നാലുവർഷ ബിരുദപ്രോഗ്രാമിൻ്റെ പ്രവേശനോത്സവം ഉദ്ഘാടനം ഡോ.ജോജോമോൻ എൻ.എ. നിർവ്വഹിച്ചു.
ജൂലൈ 1 തിങ്കളാഴ്ച മുസിരിസ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ സ്വാഗതോത്സവമായ വിജ്ഞാനോത്സവം മുൻ തൃശൂർ ഡി.ഡി. ഡോ.ജോജോമോൻ എൻ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബിന്ദു ഷർമിള ടി.കെ. അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ദിനൽ, വാർഡ് കൗൺസിലർ പി. എൻ. വിനയചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ ഡോ.ജി.ഉഷാകുമാരി, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ.ലൗലി ജോർജ്ജ്, പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ സുനിൽ ദത്ത്, ഓഫീസ് സൂപ്രണ്ട് ശ്രീ ഷാജി പി. സി. കോളേജ് യൂണിയൻ പ്രതിനിധി ഋഷികേശ് ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ആൻറി റാഗിംഗ് സെൽ കോർഡിനേറ്റർ ഡോ.ഷാജി ഇ.എം. റാഗിംഗ് വിരുദ്ധ ബോധവത്കരണവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം സബ്ന കെ. എസ്. നാലുവർഷ ബിരുദം സംബന്ധിച്ച ബോധവത്കരണവും നിർവഹിച്ചു.. FYUGP കോർഡിനേറ്റർ ഡോ.രമണി കെ. കെ. സ്വാഗതവും പി.ടി.എ. സെക്രട്ടറി ഡോ.വിനയശ്രീ എസ്. നന്ദിയും പറഞ്ഞു. നവാഗതർക്ക് സ്വാഗതമാശംസിച്ചുകൊണ്ട് സീനിയർ വിദ്യാർത്ഥികളുടെ സംഗീത -നൃത്ത പരിപാടികൾ അരങ്ങേറി. 12 മണി മുതൽ തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ വെച്ച് ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദുവും ചേർന്ന് നിർവ്വഹിക്കുന്ന സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടിയുടെ തൽസമയ സംപ്രേഷണവും ഒരുക്കിയിരുന്നു.
പുല്ലൂറ്റ്, കെ. കെ. ടി. എം. ഗവ. കോളേജിലെ നാലുവർഷ ബിരുദപ്രോഗ്രാമിൻ്റെ പ്രവേശനോത്സവം ഉദ്ഘാടനം ഡോ.ജോജോമോൻ എൻ.എ. നിർവ്വഹിച്ചു

