കൊടുങ്ങല്ലൂരിൽ ട്രാഫിക്ക് ഡ്യൂട്ടിക്കിടയിൽ
യുവിൻ്റെ കർണ്ണപടം അടിച്ചു പൊട്ടിച്ച പൊലീസുകാരന് തടവും പിഴയും ശിക്ഷ.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന ബെന്നി ജെറാൾഡിനെയാണ് 3 മാസത്തെ തടവ് ശിക്ഷയ്ക്കും അൻപതിനായിരം രൂപ നഷ്ടപരിഹാരത്തിനും കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.
2012 ആഗസ്റ്റ് 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുല്ലൂറ്റ് കോയംപറമ്പത്ത് പ്രസന്നൻ മകൻ സത്യജിത്തിനെയാണ് ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചത്.
പുല്ലൂറ്റ് ഹൈസ്ക്കൂളിന് മുൻവശമുള്ള റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിൽ സത്യജിത്തിൻ്റെ മോട്ടോർ ബൈക്ക് ഓടിച്ചു വന്ന സുഹൃത്ത് അതുലിനെ
ബെന്നി ജെറാൾഡ് തടഞ്ഞു നിറുത്തുകയുണ്ടായി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ സത്യജിത്തിനെ വിളിച്ചു വരുത്തുകയും, ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സഹായിക്കാനായി മുതിർന്ന ഇയാളെ മുഖത്തടിക്കുകയുമായിരുന്നു.
അടിയേറ്റ സത്യജിത്തിൻ്റെ കർണ്ണപുടം തകർന്നു.
പൊലീസുകാരനെതിരെ സത്യജിത്തിൻ്റെ മാതാവ് രോഹിണി
കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മുമ്പാകെ ബോധിപ്പിച്ച സി.സി 2539/2016 സ്വകാര്യ അന്യായത്തിൻമേലാണ് വിധിയുണ്ടായത്.
അഭിഭാഷകരായ പി.എം. അബ്ദുൾ ജലീൽ, ടി.വി. ഷാജി എന്നിവർ വാദിഭാഗത്തിനു വേണ്ടി ഹാജരായി.
ട്രാഫിക്ക് ഡ്യൂട്ടിക്കിടയിൽ
യുവിൻ്റെ കർണ്ണപടം അടിച്ചു പൊട്ടിച്ച പൊലീസുകാരന് തടവും പിഴയും ശിക്ഷ.
