Kodungallur

സഹപാഠിക്കൊരു സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽദാനം നടത്തി

സഹപാഠിക്കൊരു സ്വപ്നക്കൂട്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഭയം  ഹൗസ് പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിലെ  എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സഹപാഠിക്കൊരു സ്വപ്‌നക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എൻ പുരം പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ കെ കുഞ്ഞുമൊയിദീനും കോളേജ് പ്രിൻസിപ്പൽ ഡോ. എ ബിജുവും കൂടി നിർവഹിച്ചു. എം ഇ എസ് ജില്ലാ പ്രസിഡന്റ്  ശ്രീ വി എം ഷൈൻ,  എം ഇ എസ് ജില്ലാ സെക്രട്ടറി ശ്രീ പി കെ മൊഹമ്മദ് ഷമീർ, കോളേജ് മാനേജ്‌മെന്റ്‌ കമ്മിറ്റി ചെയർമാൻ   ശ്രീ ആസ്പിൻ  അഷ്‌റഫ്, സെക്രട്ടറി & കറസ്പോണ്ടൻറ് അഡ്വ. നവാസ് കട്ടകത്ത്, കോളേജ് ട്രഷറർ  ശ്രീ മുഷ്താക്‌ മൊയ്‌ദീൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ്  സഗീർ  കെ എ, അലുംനി അസോസിയേഷൻ സെക്രട്ടറി ശ്രീ നജീബ്  എം കെ, കോളേജ് വൈസ് പ്രിൻസിപ്പൽ  ഡോ.റീന മുഹമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫ്രാൻസിസ് ഡോ അൻസാർ ഇ  ബി, മറ്റു അദ്ധ്യാപക അനദ്ധ്യാപകർ,  എൻ എസ് എസ്  വോളന്റിയേഴ്‌സ്  തുടങ്ങിയവർ പങ്കെടുത്തു. സോപ്പ്‌കളുടെയും  മറ്റു ഉത്പന്നങ്ങളുടെയും  വിൽപ്പനയിലൂടെ ഫണ്ട് സമാഹരിച്ച എൻ എസ് എസ്  വോളന്റിയേഴ്‌സ്, വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച എഞ്ചിനീയർ ശ്രീ പി എ ആഷിഫ്, ധന സമാഹരണത്തിനു  സഹായിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അദ്ധ്യാപക അനദ്ധ്യാപകർ തുടങ്ങി  ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫ്രാൻസിസ്  നന്ദി പ്രകാശിപ്പിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!