ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കരനെൽ കൃഷിയുടേയും പൂജാപുഷ്പ കൃഷിയുടേയും ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ.സുദർശൻ നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി ശ്രീമതി. P.ബിന്ദു, അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി. M.R.മിനി, ശ്രീ. M. K. ഉണ്ണി (സംസ്ഥാന സർക്കാർ അഗ്രികൾച്ചർ റിസോഴ്സ് പേഴ്സൺ) ദേവസ്വം മാനേജർ കെ വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കരനെൽ കൃഷിയുടേയും പൂജാപുഷ്പ കൃഷിയുടേയും ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു

