Kodungallur

കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ അമ്മമാരുടെ സംഗമം


        കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മാതൃവേദി സംഗമം കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.രൂപതയിലെ നൂറ്റി നാൽപത്തി ഒന്ന് ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടമാതൃവേദി ഭാരവാഹികളായ 550 അമ്മമാർഈ സംഗമത്തിൽ പങ്കെടുത്തു . പ്രാർത്ഥന ശുശ്രൂഷ, രൂപത ,ഫൊറോന,ഇടവക തലപ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കലാപരിപാടികൾ എന്നിവ സംഗമത്തിന് മാറ്റുകൂട്ടി. രൂപത ഡയറക്ടർ  റവ:ഫാ: ആൻ്റോ കരിപ്പായിയുടെഅദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൊടുങ്ങല്ലൂർ പള്ളി വികാരി റവ:ഫാ : റാഫേൽ പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. റവ:ഫാ : രാജൂ അക്കര അമ്മമാരുടെ ദൈവവിളിയെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ആകർഷകമായ ക്ലാസ് നൽകി. മാതൃവേദി ആനിമേറ്റർബഹു: മദർ സിസ്റ്റർ മെറ്റി FCC,ശ്രീ.ആൻ്റണി പടമാടൻ എന്നിവർ ആശംസകൾ നേർന്നു. രൂപത മാതൃവേദി സംഗമത്തിന് കൊടുങ്ങല്ലൂർ ഇടവക മാതൃവേദി ഭാരവാഹികളായ ശ്രീമതി തങ്കമ്മ വർഗീസ് ആളൂക്കാരൻ, ശ്രീമതി ആൻസി ലാലു ചെറിയാലത്ത്, ശ്രീമതി സോണി ഷാജു കൂളിയാടൻ, കൈ കാരന്മാരായ ശ്രീ ഗിൽബർട്ട് ചിറക്കൽ, ശ്രീ ജോമോൻ കൂരൻ ശ്രീ ജോസ് മാത്യു തോട്ടനാനിയിൽ എന്നിവർ നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!