Kodungallur

പുരസ്കാര വിതരണവും, അനുമോദന സദസ്സും വിജയാവേശം 2024  എന്ന പേരിൽ സംഘടിപ്പിച്ചു

ശ്രീനാരായണപുരം എം‌.ഇ.എസ്‌ ഹയർസെക്കണ്ടറി സ്ക്കൂളിൽ SSLC ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്കാര വിതരണവും, അനുമോദന സദസ്സും വിജയാവേശം 2024  എന്ന പേരിൽ സംഘടിപ്പിച്ചു.


ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ M.S മോഹനൻ  പരിപാടി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്‌ സ്ക്കൂൾ ചെയർമാൻ പി.എം മൊഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു.എംഇഎസ് സംസ്ഥാന എയ്ഡഡ് സ്കൂൾ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  വി.യു ഹംസക്കോയ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ തലത്തിൽ മികച്ച കായിക താരത്തിനുള്ള പുരസ്ക്കാരം പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റാഫി സമ്മാനിച്ചു. മുഹമ്മദ് ഷൈൻ  അക്കാദമിക കലണ്ടർ പ്രകാശനം നിർവ്വഹിച്ചു.എം.ഇ.എസ്‌ ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഷെമീർ,സ്കൂൾ കമ്മറ്റി ട്രഷറർ  പി.എം അബ്ദു സലാം,മാനേജ്മെൻറ് കമ്മറ്റി അംഗം കെ.കെ സുൾഫി എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ വി.കെ റഫീഖ്‌  സ്വാഗതവും  സ്കൂൾ ഹെഡ്മിസ്ട്രസ് എ.എ.  അനീസ നന്ദിയും പറഞ്ഞു.മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളും, പി.ടി.എ  പ്രതിനിധികളും അധ്യാപകരും,രക്ഷിതാക്കളും,അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!