വി കെ രാജൻ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി പൂർവ്വ വിദ്യാർത്ഥി സംഘടന 1983 എസ് എസ് എൽ സി ബാച്ച് കായികോപകരണങ്ങൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം കായികക്ഷമത വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വി കെ രാജൻ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി പൂർവ്വ വിദ്യാർത്ഥി സംഘടന 1983 എസ് എസ് എൽ സി ബാച്ച് സ്കൂളിലേക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. ഫുട്ബോളുകൾ, വോളിബോൾ, ക്രിക്കറ്റ് ബാറ്റുകൾ, സ്റ്റമ്പുകൾ, ബോളുകൾ, ഷട്ടിൽ ബാറ്റുകൾ, ജാവലിൻ, ഡിസ്കസ്, എയർ പമ്പ് തുടങ്ങിയവ സ്കൂളിന് കൈമാറി. പി ടി എ പ്രസിഡന്റ് ടി എ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ് ഗീതദേവി, ടി കെ ലാലു, ടി പി മഹേഷ്, സതീശൻ പി, പി കെ കൊച്ചുപെണ്ണ്, സഫിയ കരീം, പി എം ജയശ്രീ എന്നിവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടന 1983 എസ് എസ് എൽ സി ബാച്ച് കായികോപകരണങ്ങൾ വിതരണം ചെയ്തു

