Kodungallur

അലുംനി ഡയറക്ടറി ‘ ഓർമ്മയ്ക്കായ്’ പ്രകാശനം ചെയ്തു


MES അസ്മാബി കോളേജ് അലുംനി അസോസിയേഷന്റെ വാർഷിക പ്രസിദ്ധീകരണമായ അലുംനി ഡയറക്ടറിയുടെ പ്രകാശനം മുൻ പ്രിൻസിപ്പാൾ ഡോ. എ. ബിജു നിർവഹിച്ചു.കോവിഡ് കാലത്തു ഉൾപ്പെടെ മുടക്കം കൂടാതെ തുടർച്ചയായി പതിനെട്ടാം വർഷമാണ് ഡയറക്ടറുടെ പ്രസിദ്ധീകരണം നിർ വിഘ്‌നം തുടരുന്നത്. അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദാംശങ്ങളും, അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ടും വിരമിച്ച അധ്യാപക അനധ്യാപകരുടെ പേരുവിവരങ്ങളും ഉൾപ്പെടുന്ന ഡയറക്ടറി വിദ്യാർഥികൾക്ക് എന്നെന്നും ഓർമ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു റഫറൻസ് പുസ്തകം ആയിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.പി സുമേധൻ അധ്യക്ഷo വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോ. റീനാ മുഹമ്മദ്, കോളേജ് ചെയർമാൻ ശ്രീ. അസ്പിൻ അഷറഫ്‌, സെക്രട്ടറി& കറസ്പോണ്ടന്റ് അഡ്വ.നവാസ് കാട്ടകത്ത്, അലും നി അസോസിയേഷൻ ജനറൽ സെക്രട്ടറി നജീബ്  തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടറിയുടെ എഡിറ്റർ പി. ആർ ശ്രീധർ റിപ്പോർട്ട് സമർപ്പിച്ചു. അലും നി അസോസിയേഷൻ അംഗങ്ങൾ, അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.         ആദ്യ പ്രതി  കോളേജ് ഫസ്റ്റ് ബാച്ച് അംഗവും അലുംനി അസോസിയേഷൻ സജീവ പ്രവർത്തകനും ദീർഘ കാലം ഓർമ്മക്കായ് ഡയറക്ടറിയുടെ എഡിറ്ററുമായിരുന്ന പരേതനായ ശ്രീ: അബൂബക്കറിന്റെ പ്രിയ പത്നി ശ്രീമതി ഐഷാബി സ്വീകരിച്ചു അലും നി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ.ജയ ശശീന്ദ്രൻ പങ്കെടുത്ത മുഴുവൻ പേർക്കും അസോസിയേഷന്റെ പേരിലുള്ള നന്ദി അറിയിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!