മാടവന:ജാമിഅ :അസീസിയ യുടെ കീഴിൽ *ZEEQUE* പ്രീ സ്കൂൾ ഉദ്ഘാടനവും പ്രവേശനോത്സവവും അലിഫ് ഡെ എന്ന പേരിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു. ECOWAS ഇന്ത്യൻ ട്രേഡ് കമ്മീഷണറും അസാ ഗ്രൂപ്പ് ചെയർമാനുമായ സിപി സാലിഹ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മാടവന വി എ ഇബ്രാഹിംകുട്ടി മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. ജാമിഅ: അസീസിയ്യ മുദരിസ് അലികുഞ്ഞ് ഫൈസി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. മൂന്നു വയസ്സു മുതൽ മൂന്നുവർഷത്തേക്കാണ് കോഴ്സിന്റെ കാലാവധി.
സയ്യിദ് ഷംസുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു .കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ലാ സെക്രട്ടറി റാഫിദ് സഖാഫി കരുപ്പടന്ന, ഷെഫീർ സഖാഫി, അബ്ദു ഹാജി ഖാദിയാളം, പി കെ മുഹമ്മദ് മുസ്ലിയാർ, പി എം മുഹമ്മദ് ഹഫ്സൽ, സിറാജുദ്ദീൻ മുസ്ലിയാർ, ഐ മുഹമ്മദ് കുട്ടി സുഹരി, ബഷീർ കൊണ്ടാമ്പുള്ളി, റഫീക്ക് എറിയാട്,എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഷിഹാബ് മാടവന സ്വാഗതവും നിസാർ V.A. നന്ദിയും പറഞ്ഞു.
അസീസിയ സി ക്യു പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു

