തീരദേശ ഹൈവേ അവകാശ സംരക്ഷണ സമതിയുടെ അനിശ്ചിതകാല സായാഹ്ന ധർണയുടെ 60-ാം ദിവസം ജമാഅത്ത് ഇസ്ലാമി എറിയാട് ഏരിയാ പ്രസിഡണ്ട്OA മുഹമ്മദ് ഫൈസൽ ഉൽഘാടനം ചെയ്തു.59-ാം ദിവസത്തെ സായാഹ്ന ധർണ ദേശീയ മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉൽഘാടനം ചെയ്യുന്നു
എടിയാട് പഞ്ചായത്തിലെ തീരദേശത്ത് വമ്പൻ വ്യവസായ കുതിപ്പിനും ടൂറിസം വികസനത്തിനും കാരണമാകുന്ന പാത വഴി തിരിച്ച് വിട്ട് നാടിൻ്റെ സർവ്വസമ്പത്തും നശിപ്പിക്കുന്ന രീതിയിൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുന്നത് അനീതിയാണ്. പാത തീരദേശത്ത്കൂടി ആയാൽ എന്നും കടൽക്ഷോഭം കൊണ്ട് പ്രയാസപ്പെടുന്ന പ്രദേശത്തിന് ഒരു സംരക്ഷണ കവച്ചം തീർക്കാൻ കഴിയും. മത്സ്യ തൊഴിലാളി കോൺഗ്രസിൻ്റെ എല്ലാ പിന്തുണയും ഈ സമരത്തിനുണ്ട് സന്തോഷ് പ്രഖ്യാപിച്ചു.
യോഗത്തിൽ AA മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായിരുന്നു സിദ്ധീഖ് പഴങ്ങാടൻ സ്വഗതവും അഡ്വ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
ഷൗക്കത്ത്
ദാസൻ
സലാഹുദീൻ സിദ്ധാർത്ഥർ ബക്കർ എന്നിവർ നേതൃത്വം നല്കി
തീരദേശ ഹൈവേ അവകാശ സംരക്ഷണ സമതിയുടെ അനിശ്ചിതകാല സായാഹ്ന ധർണയുടെ 60-ാം ദിവസം

