മാലിന്യ സംസ്കരണ രംഗത്ത് വീണ്ടും 90 ലക്ഷം രൂപയുടെ പദ്ധതികളുമായി കൊടുങ്ങല്ലൂർ നഗരസഭ .
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ രണ്ട് മെഷീനുകളിലൂടെ സംസ്കരിച്ച് വളമാ ക്കി മാറ്റുന്ന പദ്ധതി ടികെസ് പുരത്ത്ഉള്ള പ്ലാന്റിൽ ആരംഭിച്ചു.ഇതിന് 20 ലക്ഷം രൂപയാണ് ചെലവ്.
നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഹരിതസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ കൊണ്ടുവരുന്നതിന് നാല് വാഹനങ്ങൾ വാങ്ങിയതിന് 25 ലക്ഷം രൂപയാണ് ചെലവ്.
കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന മൊബൈൽ പ്ലാൻ്റിനായി 45 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. ഇതിൻ്റെ പ്രവർത്തനം മോണിട്ടർ ചെയ്യുന്നതിന് നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും കമ്മിറ്റി രൂപീകരിച്ചു.
നഗരസഭ ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർപേഴ്സൺ ടി.കെ. ഗീത നിർവ്വഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ കെ ആർ ജൈത്രൻ, ടി.എസ് സജീവൻ, വി. എം ജോണി, സെക്രട്ടറി എൻ. കെ. വൃജ എന്നിവർ സംസാരിച്ചു .
മാലിന്യ സംസ്കരണ രംഗത്ത് വീണ്ടും 90 ലക്ഷം രൂപയുടെ പദ്ധതികളുമായി കൊടുങ്ങല്ലൂർ നഗരസഭ

