കൊടുങ്ങല്ലൂർ ടൗൺ പ്രവാസി ക്ഷേമസഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു
സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി.പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത് സംഘം പ്രസിഡൻ്റ് അബ്ദുൾ ഖാദർ കണ്ണെഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബ്ദുൾ ജമാൽ അദ്ധ്യക്ഷനായി. ഡയറക്ടർമാരായ കെ.എക്സ് ലൂയിസ്, ശാന്തിനിസേവ്യർ, വി.പി.പ്രജിത, സഹകാരികളായ കെ.എ വിശ്വംഭരൻ സേവ്യർ, കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളായ റോസ് മരിയ ജോസ്, സി.ഡി. നിധിൻ കൃഷ്ണ ,ആദിൽ പ്രദീപ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

