കെ കെ ടി എം ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.കോളേജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക യോഗ മുറിയിൽ നടത്തിയ പരിപാടിയിൽ എൻഎസ്എസ് വളണ്ടിയേഴ്സിന് സി ആർ സി സർട്ടിഫൈഡ് യോഗ ആൻഡ് മാർഷ്യൽ ആർട്സ് ട്രെയിനർ ദേവപ്രയാഗ് യു. യോഗ പരിശീലനം നൽകി.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജി ഉഷാകുമാരി , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ബാലാജി എം എൻ, ഡോ.ധന്യ പി.ഡി., എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ ഋതുനന്ദ് ആർ എസ്, ഷിഫാന പി കെ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു
കെ കെ ടി എം ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

