സിപിഐ കോട്ടപ്പുറം മേനക ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ. സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി എസ്. ദിനിൽ അവാർഡ് വിതരണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ഷീലാ പണിക്കശ്ശേരി അധ്യക്ഷ തവഹിച്ചു. സിപിഐ ജില്ലാകമ്മിറ്റി അംഗം സി സി വിപിൻചന്ദ്രൻ, ഒ സി ജോസഫ്, ലോക്കൽ സെക്രട്ടറി പി എ ജോൺസൺ, പി. ഒ. ദേവസ്സി എന്നിവർ സംസാരിച്ചു. കോട്ടപ്പുറം മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ.എൻ രാമൻ സ്വാഗതവും ടി. എ ഷാനവാസ് നന്ദിയും രേഖപെടുത്തി.
എസ് എസ് എൽ. സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

