Kodungallur

വായനശാലയുടെ 115 മത് വാർഷികം സമുചിതമായി ആഘോഷിക്കുന്നതിനായിസ്വാഗതസംഘം രൂപീകരിച്ചു.

സാമൂഹിക പരിഷ്കർത്താവും കവിയും അധ്യാപകനും നിയമസഭാ സാമാജികനുമായിരുന്ന കവിതിലകൻ പണ്ഡിറ്റ് കെ പി കറുപ്പൻ മാസ്റ്റർ 1909ൽ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം പണ്ഡിറ്റ് കറുപ്പൻ വായനശാലയായി പ്രവർത്തിച്ചുവരുന്നതാണ് ആനാ പ്പുഴപണ്ഡിറ്റ് കറുപ്പൻ വായനശാല.

വായനശാലയുടെ 115 മത് വാർഷികം സമുചിതമായി ആഘോഷിക്കുന്നതിനായിസ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗത സംഘ രൂപീകരണ യോഗം ഇടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ വാർഷികംആഘോഷിക്കാൻ തീരുമാനിച്ചു.

പ്രഭാഷണ പരമ്പര, പുസ്തക പ്രകാശനം, വീട്ടുമുറ്റ വായന, അക്ഷരസ്ത്രീ, പണ്ഡിറ്റ് കറുപ്പൻ പഠന കേന്ദ്രം, തുടങ്ങി വിവിധ തലങ്ങളിൽ സാംസ്കാരികവും സാമൂഹികവുമായ ഇടപെടലുകൾ നടത്തി 115 മത് വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.

അഡ്വക്കേറ്റ് കെ രാജൻ റവന്യൂ വകുപ്പ് മന്ത്രി,ബെന്നി ബഹനാൻ എംപി, അഡ്വക്കേറ്റ് വി ആർ സുനിൽകുമാർഎംഎൽഎ,ഇടി ടൈസൺഎംഎൽഎ,വിഎസ് പ്രിൻസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,എന്നിവർ രക്ഷാധികാരികളും

എസ് ശർമ( മുൻ മന്ത്രി ) ചെയർമാനും, തങ്കരാജ് ആനപ്പുഴ,പി ബി മുരളി മോഹൻ, കെ എ സുനിൽകുമാർ എന്നിവർ വൈസ് ചെയർമാൻമാരും.

യു ടി പ്രേംനാഥ് ജനറൽ കൺവീനറും

എൻ എച്ച് സാംസൺ മാസ്റ്റർ, പി കെ സജീവൻ, എന്നിവർ ജോയിൻ കൺവീനർമാരും,

സി എസ് ശ്രീകുമാർ ട്രഷററും ആയി

വനിത സബ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, ആൻഡ് ഡെക്കറേഷൻ കമ്മിറ്റി,പ്രോഗ്രാം കമ്മിറ്റി ഇവ
അടങ്ങുന്ന നൂറ്റൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ശങ്കരാജ് ആനപ്പുഴ അധ്യക്ഷത വഹിച്ച സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വായനശാല സെക്രട്ടറി യു ടി പ്രേംനാഥ് സ്വാഗതവും സി എസ് ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!