Kodungallur

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വൈകീട്ട് 3 ന് നടക്കും. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യ കാർമികനാകും. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമ്മികരായിരിക്കും.ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി പങ്കെടുക്കും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് രൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല രക്ഷാധികാരി , മോൺ. ഡോ.ആന്റണി കുരിശിങ്കൽ ജനറൽ കൺവീനർ, പി .ജെ. തോമസ് ,റാണി പ്രദീപ് ജോയിന്റ് കൺവീനേഴ്സ്എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ .`വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ഫാ.വിൻ കുരിശിങ്കൽ (ആരാധനക്രമം ) , ഫാ.നിമേഷ് കാട്ടാശ്ശേരി (പ്രോഗ്രാം ), ഫാ. ക്ലോഡിൻ ബിവേര (ലൈറ്റ് ആൻഡ് സൗണ്ട് ), ഫാ.ജോഷി കല്ലറക്കൽ (മൊബിലൈസേഷൻ ), ഫാ.ഫ്രാൻസിസ് താണിയത്ത് (ഡെക്കറേഷൻ ), ഫാ. റോക്കി റോബി കളത്തിൽ (പബ്ലിസിറ്റി ആൻഡ് മീഡിയ), ഫാ. പോൾ തോമസ് കളത്തിൽ (വളണ്ടിയർ ), ഫാ.ജോൺസൻ പങ്കേത്ത് ( സ്വീകരണം), ഫാ. പ്രിൻസ് പടമ്മാട്ടുമ്മൽ (റിഫ്രഷ്മെൻറ് ), ഫാ.ജോബി കാട്ടാശ്ശേരി ( ഫിനാൻസ് ), ഫാ. പോൾ മനക്കിൽ (ഫുഡ് ആൻഡ് അക്കോമഡേഷൻ), എന്നിവരെ തിരഞ്ഞെടുത്തു. കൺവീനർമാരായി ജൂഡ്സൻ കുര്യാപറമ്പിൽ (ആരാധനക്രമം ), പോൾ ജോസ് ( പ്രോഗ്രാം), സെലസ്റ്റിൻ താണിയത്ത് ( ലൈറ്റ് ആന്റ് സൗണ്ട്), അനിൽ കുന്നത്തൂർ (മൊബിലൈസേഷൻ), റഷിൽ തുരുത്തിപ്പുറം ( ഡെക്കറേഷൻ), വി.എം. ജോണി (പബ്ലിസിറ്റി ആൻഡ് മീഡിയ), ജോജോ മനക്കിൽ ( വളണ്ടിയർ), ഇ.ഡി ഫ്രാൻസിസ് ( സ്വീകരണം), ഷൈജ ആന്റണി ( റിഫ്രഷ്മെന്റ്), ഫാ. ജിജു ജോർജ് അറക്കത്തറ (ഫിനാൻസ് ), ജിസ്മോൻ ഫ്രാൻസിസ് (ഫുഡ് ആൻഡ് അക്കോമഡേഷൻ )എന്നിവരെയും തിരഞ്ഞെടുത്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!