Kodungallur

ശാഖ ഓഫീസും ഗുരുദേവ ചിത്രവും ആക്രമിക്കപ്പെട്ടതിൽ കൊടുങ്ങല്ലൂർ യൂണിയൻ പ്രതിഷേധിച്ചു.



കൊടുങ്ങല്ലൂർ: എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ 2055-ാം നമ്പർ നാരായണമംഗലം ശാഖയും ഗുരുദേവ ചിത്രവുമാണ് അക്രമിക്കപ്പെട്ടത്. ഓഫീസിൽ സ്ഥാപിച്ച ഗുരുദേവ ചിത്ര താഴെയിട്ട് പൊട്ടിച്ച നിലയിലും ഓഫീസ് ജനൽചില്ലുകൾ തല്ലി പൊട്ടിച്ച നിലയിലുമാണ് കാണപ്പെട്ടത്.സംഭവത്തിൽ കൊടുങ്ങല്ലൂർ യൂണിയൻ അമർഷം രേഖപെടുത്തുകയും ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തു.ഗുരുദേവ ചിത്രം നശിപ്പിക്കുകയും ജനൽ ചില്ലകൾ തകർക്കുകയും ചെയ്ത സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി അവർക്കെതിരെ കർശന ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്നും യൂണിയൻ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളായി രംഗത്ത് വരുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി കെ പ്രസന്നൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.കമ്മറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം കെ തിലകൻ, കെഡിവിക്രമാദിത്യൻ, ദിനിൽ മാധവ് തുടങ്ങിയവർ പ്രസംഗിച്ചു.

2055-ാം നമ്പർ നാരായണമംഗലം ശാഖ പ്രതിഷേധിച്ചു.


സംഭവത്തിൽ 2055-ാം നമ്പർ ശാഖയും ശക്തമായി പ്രതിഷേധിച്ചു.ഗുരുദേവ ചിത്രവും ജനൽചില്ലുകൾ തകർത്ത സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്ത ശിക്ഷിക്കണമെന്നും നാട്ടിലെ സാമാധന അന്തരീക്ഷം തകർക്കാൻ സഹായിക്കുന്ന ഇത്തരം ഇവരെ പോലിസ് അധികാരികൾ കർശനമായി നേരിടണമെന്നും ഇല്ലെങ്കിൽ ശാഖക്ക് സമരവുമായി മുന്നോട്ട് വരേണ്ടി വരും. ശാഖ ഭാരവാഹികളായ പ്രസിഡൻ്റ് നിർമ്മല ജയദാസ്, സെക്രട്ടറി സന്ധ്യ പ്രേമൻ, വൈസ് പ്രസിഡൻ്റ് എം കെ വിശ്വനാഥൻ, കമ്മറ്റിയംഗങ്ങളായ ഷാനു ബാബു, ബിജോയ്, രതി വിശ്വനാഥൻ, ജീന പ്രദീപ്, ഗീത ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!