എം.ഇ.എസ് അസ്മാബി കോളേജ് നാലു വർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ആൻ്റ് കറസ്പോണ്ടെൻ്റ് അഡ്വ നവാസ് കാട്ടകത്ത് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റീനാ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് കമ്മറ്റി ചെയർമാൻ ആസ്പിൻ അഷ്റഫ്, ഡോ. കെ.പി. സുമേഥൻ, ഡോ. സനന്ദ് സദാനന്ദൻ ,മുഹമ്മദ് അരീജ്, ശ്രീമതി ജബിൻ എന്നിവർ സംസാരിച്ചു. നാലു വർഷ ബിരുദ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ച് സംസാരിച്ചതിൻ്റെ തൽസമയ സംപ്രക്ഷണവും നടത്തി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി ഉദ്ഘാടനശേഷം സംശയ നിവാരണ പരിപാടിയും നടത്തി.
എം.ഇ.എസ് അസ്മാബി കോളേജ് നാലു വർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു

