കൊടുങ്ങല്ലൂർ : അഴീക്കോട് മാർത്തോമ തീർത്ഥ കേന്ദ്രത്തിൽ 2024 ജനുവരി 12, 13, 14 തിയ്യതികളിലായി നടക്കുന്ന ആഗോള സംഗീത നൃത്ത കലാ സംസ്കാരികോത്സവമായ ഹാർമണി ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് ഇ ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവൽ ചെയർമാൻ ഫാ. സണ്ണി പുന്നേലിപറമ്പിൽ അധ്യക്ഷത വഹിച്ചു.
ചീഫ് കോർഡിനേറ്റർ ഫാ. പോൾ പൂവ്വത്തിങ്കൽ, കൺവീനർ ഫാ. തോംസൺ അറക്കൽ, ഫാ. പുത്തൂർ, നൗഷാദ് കൈതവളപ്പിൽ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ, അസീം പി.കെ, നജ്മൽ ഷക്കീർ , സാറാബി ഉമ്മർ പഞ്ചായത്ത് മെമ്പർ മാരായ ലൈല സേവ്യർ , പ്രസീനറാഫി, അംബിക ശിവപ്രിയൻ, പി.കെ.മുഹമ്മദ്, കെ. എം. സാദത്ത് തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേർന്ന് സംസാരിച്ചു.