Kodungallur

പി.ഭാസ്‌കരന്റെ ജന്മശ താബ്ദി ആഘോഷം കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴിന് കൊടുങ്ങല്ലൂരില്‍ നടക്കും.


പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരില്‍
കവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്‌കരന്റെ ജന്മശ താബ്ദി  ആഘോഷം കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴിന് കൊടുങ്ങല്ലൂരില്‍ നടക്കും.  കേരള സംഗീത നാടക അക്കാദമിയുടെയും പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂര്‍ പണിക്കേഴ്‌സ് ഹാളില്‍  കെ.സച്ചിദാന്ദന്‍ ഉദ്ഘാടനം ചെയ്യും.  അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി  പ്രൊഫ.സി.പി.അബൂബക്കര്‍ ആമുഖപ്രഭാഷണവും ഇ.പി.രാജഗോപാലന്‍ മുഖ്യപ്രഭാഷണവും നടത്തും.  സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്പവതിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും.  പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി.വിപിന്‍ ചന്ദ്രന്‍, സെക്രട്ടറി സി.എസ്.തിലകന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചതിരിഞ്ഞ്  2.30ന് കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയുടെ അധ്യക്ഷതയില്‍ സെമിനാര്‍ നടക്കും.  ‘പി ഭാസ്‌കരന്‍ എന്ന സംവിധായകന്‍’, ‘പി.ഭാസ്‌കരന്റെ കാലം’, ‘പി ഭാസ്‌കരന്‍ എന്ന കവി’, ‘പി.ഭാസ്‌കരന്‍ എന്ന ഗാനരചയിതാവ്’    എന്നീ വിഷയങ്ങളില്‍ സംവാധായകന്‍ കമല്‍,  കരിവെള്ളൂര്‍ മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍, പി.എന്‍.ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ബക്കർ മേത്തല സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ പ്രൊഫ.കെ.അജിത നന്ദിയും പ്രകാശിപ്പിക്കും.  വൈകീട്ട് അഞ്ചിന് പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍  ‘മഞ്ഞണിപ്പൂനിലാവ്’ ഗാനസന്ധ്യ അരങ്ങേറും.  

സി.പി.അബൂബക്കര്‍
സെക്രട്ടറി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!