Kodungallur

തീരദേശ ഹൈവേ നടപ്പിലായാൽ തീരദേശം CRZ പരിധിയിൽ നിന്ന് ഒഴിവാകും

തീരദേശ ഹൈവേ നടപ്പിലായാൽ തീരദേശം CRZ പരിധിയിൽ നിന്ന് ഒഴിവാകും

തീരദേശ ഹൈവേ തീരദേശത്തിനോട് ചേർന്ന് പോകുകയാണങ്കിൽ ഇന്ന് തീരദേശത്ത് ഏറ്റവും പ്രതിസന്ധിയായിട്ടുള്ള CRZ നിയന്ത്രണങ്ങളിൽ നിന്ന് റോഡിൻ്റെ കിഴക്ക് വശമുള്ള പ്രദേശങ്ങൾക്ക് ഇളവ് ലഭിക്കും.തൃശൂർ ജില്ലയിലെ എല്ലാ പ്രദേശത്തും ലഭിക്കുന്ന ഈ ഇളവ് എറിയാട് ഗ്രാമപഞ്ചായത്തിൽ മാത്രം തീരദേശ ഹൈവേ അലൈൻമെൻ്റ് അശാസ്ത്രിയമായി  നിർണ്ണയിച്ചിട്ടുള്ളതിനാൽ ഈ പ്രദേശത്തിന് ലഭിക്കുന്നില്ലായെന്ന് വളരെയധികം ഗൗരവമാണ്. കടൽ തീരത്ത് താമസിക്കുന്ന സാധാരണക്കാരായ തൊഴിലാളികളോടും  മത്സ്യതൊഴിലാളികളോടും ചെയ്യുന്ന വഞ്ചനയാണന്നും അവർക്ക് ഈ ഇളവുകൾ നേടിയെടുക്കാൻ തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതിക്ക് കഴിയുമെന്ന് ധർണ്ണയുടെ 84 ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കോൺഗ്രസ്റ്റ് എസ്.എൻ പുരം മണ്ഡലം പ്രസിഡണ്ടായ പ്രഫ.കെ.എ സിറാജ് പ്രഖ്യപിച്ചു.


*സംയുക്ത  സമരസമിതി പ്രസിഡണ്ട് എ എ മുഹമ്മദ് ഇക്ബാൽ    അധ്യക്ഷത വഹിച്ച യോഗത്തിൽ, അഡ്വ.സക്കീർ ഹുസൈൻ ,ഇ കെ. സോമൻ,ടി .പി .സിദ്ധാർത്ഥൻ,  സിദ്ധീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സിദ്ധീഖ് പി.എ, കരീം ടി.  തുടങ്ങിയവർ നേതൃത്വം നൽകി*

സലാം അയ്യാരിൽ
വർക്കിംങ്ങ് സെക്രട്ടറി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!