Kodungallur

കെ എസ്സ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ 38-മത് ഡിവിഷൻ സമ്മേളനം നടന്നു

കെ എസ്സ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ 38-മത് ഡിവിഷൻ സമ്മേളനം നടന്നു .


കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് അംഗം .കെ.എസ്.ജയ ഉദ്‌ഘാടനം ചെയ്തു.  ഡിവിഷൻ പ്രസിഡന്റ് .കെ.എൻ.രാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രെസിഡന്റ്‌  സൈഫുദീൻ സഘടനറിപ്പോർട്ട് അവതരിപ്പിച്ചു. 75വയസ്സ് കഴിഞ്ഞവരെ കൊടുങ്ങല്ലൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ  വി.സ്മിത ആദരിച്ചു.  വിദ്യാഭ്യാസപ്രോത്സാഹന എൻഡോവ്മെന്റ്, സംസ്ഥാന സെക്രട്ടറി  എം.മുരളീധരൻ വിതരണം ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ  സംസാരിച്ചു.സംസ്ഥാനകമ്മിററി അംഗം എ.ബി.മുഹമ്മദ് സഗീർ സ്വാഗതവും ഡിവിഷൻ ജോയിന്റ് സെക്രട്ടറി എ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.  ഭാരവാഹികളായി കെ.എൻ.രാമൻ  പ്രെസിഡന്റ്‌..പി.എഫ്.ഷൈസൺ സെക്രെട്ടറി, .വി.കെ.സഹദേവൻ ട്രഷറർ, എ.ബി.മുഹമ്മദ് സഗീറിനെ  സംസ്‌ഥാന കമ്മിറ്റി  അംഗമായും  തെരെഞ്ഞെടുത്തു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!