Kodungallur

CITU അഖിലേന്ത്യ അവകാശ ദിനം കൊടുങ്ങല്ലൂരിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടന്നു

*CITU അഖിലേന്ത്യ അവകാശ ദിനം കൊടുങ്ങല്ലൂരിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടന്നു

ലേബർ കോഡ് നടപ്പിലാക്കാൻ അനുവദിക്കില്ല,
പൊതുമേഖല വിൽപ്പന അവസാനിപ്പിക്കുക,
സ്കീം  വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുക,
തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു രാജ്യത്ത് അവകാശ ദിനം ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടന്ന പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും  ജില്ലാ വൈസ് പ്രസിഡണ്ട് ഐ കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.
ലേബർ കോഡ് നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര ഗവൺമെന്റ്   തൊഴിലാളിയുടെ സർവ്വ അവകാശങ്ങളും ഇല്ലായ്മ ചെയ്യുകയാണ്.
കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളി വർഗ്ഗത്തിന്റെ  കരുത്തുറ്റ സമരങ്ങൾ രാജ്യത്ത് ഉയർന്നുവരികയാണെന്നും ഉദ്ഘാടകൻ പറഞ്ഞു.

നിരവധി തൊഴിലാളികൾ പങ്കെടുത്ത സമരത്തിൽ സിഐടിയു ഏരിയ കമ്മിറ്റി പ്രസിഡണ്ട് എംജി കിരൺ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ജയൻ, മിനി ഷാജി എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി മുസ്താക്ക് അലി സ്വാഗതവും,  ട്രഷറർ ടി എസ് ഗോപിനാഥൻ  നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!