കൊടുങ്ങല്ലൂർ : സി പി ഐ ഐ എം കൊടുങ്ങല്ലൂർ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി പെരിങ്ങാട്ട് ഹരിദാസൻ 72 ഹൃദയാഘാതം മൂലം മരിച്ചു. ചന്തരപ്പുര എ ആർ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലിരിക്കെ ബുധൻ വൈകീട്ടാണ് മരിച്ചത്. മുതദ്ദേഹം വ്യാഴം രാവിലെ ഒമ്പത് മുതൽ 10 വരെ സി പി ഐ എം കൊടുങ്ങല്ലൂർ ഏരിയാ കമ്മറ്റി ഓഫീസായ വി കെ ഗോപാലൻ സ്മാരകമന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കാവിൽക്കടവിലെ വീട്ടുവളപ്പിൽ പകൽ12 ന് സംസ്കരിക്കും പെരിങ്ങാട്ട് പരേതരായ സുബ്രഹ്മണ്യൻ്റെയും,, കുഞ്ഞിക്കാളിയുടെയും മകനാണ്. തൃശൂർ ഡി എസ് പി ഓഫീസിലെ ജൂനിയർ സൂപ്രണ്ടായാണ് ഹരിദാസൻ വിരമിച്ചത്. എൻജിഒ യൂണിയൻ മുൻ സംസ്ഥാനകമ്മറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ കൊടുങ്ങല്ലൂർ ഏരിയാ കമ്മറ്റി അംഗവും, സി പി ഐ എം കാവിൽക്കടവ് ബ്രാഞ്ച് അംഗവുമാണ് സഹോദരങ്ങൾ: പരേതരായ സദാനന്ദൻ, ഭാർഗവി , സുമതി
സി പി ഐ ഐ എം കൊടുങ്ങല്ലൂർ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി പെരിങ്ങാട്ട് ഹരിദാസൻ 72 ഹൃദയാഘാതം മൂലം മരിച്ചു.

