പുല്ലൂറ്റ്. വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് നിർത്താൻ പുല്ലൂറ്റ് വി കെ രാജൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾ കൈകോർത്തു. സഹജീവികളോടുള്ള കാരുണ്യം ഒഴുകിയെത്തി. പി ടി എ യും, അദ്ധ്യാപകരും പിന്തുണയുമായി എത്തിയപ്പോൾ ഒരു ദിവസം കൊണ്ട് ₹28000 രൂപ ലഭിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആദ്യ ഗഡുവായി ലഭിച്ച തുക അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഏറ്റ് വാങ്ങി. പി ടി എ പ്രസിഡന്റ് ടി എ നൗഷാദ്, പ്രിൻസിപ്പൽ ഇൻചാർജ് എം ആർ രാധ, പ്രധാനാദ്യാപിക പി പി മണി, പി ടി എ വൈസ് പ്രസിഡന്റ് ടി പി മഹേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വയനാട് ദുരന്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

