ദേശീയ ഊർജ്ജ സംരക്ഷണ ദിനം
കെ കെ ടി എം ഗവൺമെൻറ് കോളേജ്ഹിസ്റ്ററി ഫിസിക്സ് ഡിപ്പാർട്ട്മെൻറ്കളുടെ നേതൃത്വത്തിൽ ഐക്യുഎസി, എൻഎസ്എസ് , സയൻസ് ഫോറം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് എൽഇഡി ക്രിസ്മസ് സ്റ്റാർ നിർമ്മാണം എന്ന വിഷയം ആസ്പദമാക്കി ശില്പശാല നടത്തി. വിദ്യാർത്ഥികളിൽ സുസ്ഥിര ഊർജ്ജ ഉപയോഗം, ഊർജ്ജ സ്വാശ്രയത്വം എന്നീ ആശയങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള ശില്ല ശാലയിൽ പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമ്മിള ടി.കെ, ഡോ. രമണി കെ കെ., ഡോ. ലൗലി ജോർജ് , ശ്രീ ബാലാജി.എം.എൻ എന്നിവർ സംസാരിച്ചു. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും വരുമാനവും നേടിയെടുക്കുന്ന വിധത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ പ്രസ്തുത ശില്പശാല ലക്ഷ്യം വയ്ക്കുന്നു.ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ ധന്യ എൻ.പി. വിദ്യാർത്ഥികളായ അക്രം പി എസ് , അജ്മൽ ഷാ സി എ ,അംജിത്ത് എം ജി മിഥുൻ കൃഷ്ണ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ശില്പശാല നടത്തിശില്പശാല നടത്തി
