കയ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ മകൻ അജിൻ തോമസിന്റെ കല്ല്യാണമാണ് ഉരുളെടുത്ത നാടിന് വേണ്ടി കൈകോർത്തത്, കല്ല്യാണ ചിലവുകൾ ചുരുക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃക കാണിച്ച ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ സാനിദ്യത്തിൽ കള പറമ്പത്ത് അബ്ദുൾ കാദർ മുഹമ്മദ് തന്റെ 20 സെന്റ് ഭൂമിയാണ് നൽകിയത്, ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കാടുകുറ്റി വില്ലേജിലെ കളമ്പറമ്പത്ത് തീരദേശ റോഡിനോട് ചേർന്ന 20 സെന്റ് ഭൂമിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നൽകിയത്. അസ്മാബി കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്രിയറ്റീവ് അസ്മാബീസും, മറ്റു വിവിധസംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകുന്ന വേദിയായി കല്ല്യാണം മാറുകയായിരുന്നു, ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, റോഷ്യ അഗസ്റ്റിൻ, അബ്ദുറഹ്മാൻ, കൃഷ്ണൻ കുട്ടി, വീണാ ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ ബിന്ദു തുടങ്ങി നിരവധി എം എൽ എ മാർ, മറ്റു ജനപ്രതിനിധികൾ,ജില്ലാ കളക്ടർ, സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേരാണ് വധു വരൻ മാരെ ആശിർവദിക്കാൻ എത്തിയത്.
കല്ല്യാണആഘോഷം വയനാടിന് ഒരു കൈതാങ്ങായി മാറി

