നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ട മുഹമ്മദ് സ്വാലിഹ് 24 വയസ്സ് S/o ഷെഫീക്ക്, അടിമപറമ്പിൽ വീട്, കാവിൽകടവ് ദേശം, ലോകമലേശ്വരം വില്ലേജ് എന്നയാളാണ് റിമാന്റിലായത്. ബഹുമാനപ്പെട്ട തൃശ്ശൃർ DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്ന ടിയാൻ രഹസ്യമായി എറിയാട് പിഎസ്എൻ കവലയിലുള്ള വാടക വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (12.08.2024 തിയ്യതി) രാത്രി ടിയാനെ പിഎസ്എൻ കവലയിലുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ ഉത്തരവ് ലംഘിച്ചതിന് ടിയാനെതിരെ FIR രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാന്റ് ചെയ്യുകയായിരുന്നു ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കശ്യപൻ, ആൻറണി ജിംബിൾ, സിപിഒ മാരായ വിപിൻ കൊല്ലറ, ജാക്ലൺ, സജിത്ത്, ബിനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്
കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയയാൾ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയപ്പൊൾ പോലീസ് പിടിയിലായി

