കൊടുങ്ങല്ലൂർ തൃശൂർ പാതയിലെ പുല്ലൂറ്റ് പാലം മുതൽ കരൂപ്പടന്ന പാലം വരെയുള്ള തകർന്ന റോഡുകൾ നന്നാക്കണമെന്ന് ആവശ്യെപെട്ട് യു. ഡി എഫ് എം.എൽ എ യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിക്ഷേധമിരമ്പി. വി. ആർ. സുനിൽകുമാർ എം.എൽഎയുടെ അമ്പത് മീറ്ററിന് അകലെ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ധർണ്ണ നടത്തി. നാരായണമംഗലത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. സി.എസ്. തിലകൻ അദ്ധ്യക്ഷത വാഹിച്ചു. ഇ.എസ്. സിറാജ്, കെ.പി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു തുടർന്ന് എം.എൽ എ യുടെ വസതിക്ക് സമീപം നടന്ന ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.വി. രമണൻ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് വാളൂർ , മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.ജെ. ജനീഷ് , ഇ.എസ്. സാബു, എ.ആർ രാമദാസ്, ഹക്കീം ഇക്ബാൽ, ഷഹിൻ കെ. മൊയ്തീൻ, ടി.എ. നൗഷാദ്, യൂസഫ് പടിയത്ത്, സുജ ജോയ്, മായാ രാമചന്ദ്രൻ, കെ. ജി മുരളീധരൻ,കെ.കെ. ചിത്രഭാനു ,പി.യു സുരേഷ് കുമാർ, ജസീൽ അലങ്കാരത്ത്, കവിതമധു, സേവ്യർ പങ്കേത്ത് , എം. എസ് മുസ്സമിൽ , ഡിൽഷൻെ കൊ
ട്ടെക്കാട്ട്, സനിൽ സത്യൻ, കെ.എസ്. കമറുദ്ദീൻ , ഹക്കീം ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ തൃശൂർ പാതയിലെ പുല്ലൂറ്റ് പാലം മുതൽ കരൂപ്പടന്ന പാലം വരെയുള്ള തകർന്ന റോഡുകൾ നന്നാക്കണമെന്ന് ആവശ്യെപെട്ട് ധർണ്ണ നടത്തി

