Kodungallur

ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും, ശുചീകരണവുമായി ജനമൈത്രി പൊലീസും എൻ.എസ്.എസും.
കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സുരക്ഷാസമിതിയും എൻ.എസ്.എസ് യൂണിറ്റുകളും സംയുക്തമായാണ് ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചത്.
രാവിലെ പൊലീസ് മൈതാനിയിൽ നിന്നും ആരംഭിച്ച റാലി കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ   ബി.കെ അരുൺ ഫ്ലാഗ് ഓഫ് ചെയ്തു.
അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എസ്.പി വി.കെ രാജു അദ്ധ്യക്ഷത വഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജൻ മുഖ്യാതിഥിയായിരുന്നു.
എസ്.എച്ച്.ഒ  ബി.കെ അരുൺ,എൻ.എസ്.എസ് ക്ലസ്റ്റർ കോഓർഡിനേറ്റർ ഇ.ആർ രേഖ, പ്രോഗ്രാം ഓഫീസർമാരായ കെ.എച്ച് ബിന്നി, എ.എ തോമസ്, മർച്ചൻ്റ്സ് അസോസിയേഷൻ ട്രഷറർ കെ.ജെ ശ്രീജിത്ത്
ജനമൈത്രി പോലീസ് സുരക്ഷാസമിതിയംഗം കെ.പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസിലെ എൻ എസ് എസ് യൂണിറ്റ് ഒരുക്കിയ ലഹരിക്കെതിരെയുള്ള സെൽഫി പോയിൻ്റും, കിക്ക് ഓഫും എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!